വിഷം കലര്‍ന്ന മദ്യം അകത്ത് ചെന്ന് 3 പേര്‍ മരിച്ച സംഭവം;പ്രതി അറസ്റ്റില്‍

വിഷം കലര്‍ന്ന മദ്യം കഴിച്ച് വയനാട്ടില്‍ അച്ഛനും മകനും ബന്ധുവും മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍.എറണാകുളം പറവൂര്‍ സ്വദേശിയും മാനന്തവാടി അറാട്ടുതറയില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന പാലത്തിങ്കല്‍ സന്തോഷ് (46) ആണ് അറസ്റ്റിലായത്.മുന്‍ വൈരാഗ്യം മൂലം സന്തോഷ് സയനൈഡ് കലര്‍ത്തിയ മദ്യക്കുപ്പി സജിത്തിന് നല്‍കുകയായിരുന്നു.എന്നാല്‍ ഇതറിയാതെ സജിത്ത് ആ മദ്യം തിക്‌നായിക്ക് കൊടുക്കുകയായിരുന്നു.തിക്‌നായും,മകനും,ബന്ധുവും ആ മദ്യം കുടിച്ചാണ് മരണപ്പെട്ടത്.വെള്ള മുണ്ട വാരാമ്പറ്റ കാവുംകുന്ന് പട്ടികജാതി കോളനിയിലെ തിക്‌നായി (65),മകന്‍ പ്രമോദ് (35),തിക്‌നായിയുടെ സഹോദരി പുത്രന്‍ പ്രസാദ് (38) എന്നിവരാണ് ഒക്ടോബര്‍ 3 ന് വിഷം കലര്‍ന്ന മദ്യം കഴിച്ച് മരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍