വിഷംകലര്‍ന്ന മദ്യം അകത്ത് ചെന്ന് മൂന്ന് പേര്‍ മരിച്ച സംഭവം കേസ് അന്വേഷണം എസ്എംഎസിന് കൈമാറും

മാനന്തവാടി:വെള്ളമുണ്ട വാരാമ്പററയില്‍ അച്ഛനും മകനുമടക്കം മൂന്ന് പേര്‍ വിഷം കലര്‍ന്ന മദ്യമകത്ത് ചെന്ന് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തുടരന്വേഷണം മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്ക് കൈമാറും. മരണപ്പെട്ടവര്‍ പട്ടികജാതിയില്‍പ്പെട്ടവരായതിനാലും, വിഷം കലര്‍ന്ന മദ്യം അവരിലേക്കെത്താന്‍ ഇടയാക്കിയ രണ്ട് പേര്‍ ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവരായതിനാലുമാണ് തുടരന്വേഷണം എസ്.സി എസ്.ടി കേസുകള്‍ക്കുവേണ്ടി മാത്രമുള്ള പ്രത്യേകവിഭാഗമായ സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറുന്നത്.ബുധനാഴ്ച വിഷംകലര്‍ന്ന് മദ്യം കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട വെള്ളമുണ്ട വാരാമ്പറ്റ കാവുംകുന്ന് പട്ടികജാതി കോളനിയിലെ തിക്‌നായി (65), മകന്‍ പ്രമോദ് (35), തിക്‌നായിയുടെ സഹോദരി പുത്രന്‍ പ്രസാദ് (38) എന്നിവരുടെ മരണത്തിലേക്ക് നയിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം വയനാട് സെപ്ഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരി ഏറ്റെടുക്കും. മരണപ്പെട്ട മൂവരും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും, ഇവരടെ മരണത്തിലേക്ക് നയിച്ച മദ്യം കൈമാറിയ മാനന്തവാടി ചൂട്ടക്കടവില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന സജിത്ത് കുമാര്‍ (39), സജിത്തിന് മദ്യം കൈമാറിയ സ്വര്‍ണ്ണപണിക്കാരന്‍ എറണാകുളം പറവൂര്‍ സ്വദേശിയും മാനന്തവാടി ആറാട്ടുതറയില്‍ വാടകക്ക് താമസിച്ചുവരുന്നതുമായ സന്തോഷ് (42) എന്നിവര്‍ ജനറല്‍ വിഭാഗത്തില്‍പ്പെടുന്നരായതിനാലുമാണ് തുടരന്വേഷണം എസ്.സി.എസ്.ടി കേസുകള്‍ അന്വേഷിക്കുന്ന എസ്എംഎസ് വിഭാഗത്തിന് കൈമാറുന്നത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ച ലോക്കല്‍ പോലീസ് പരേതരുടെ ബന്ധുക്കളുടെ മൊഴിയുടേയും, പോസ്റ്റ് മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്റേയും മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അസ്വാഭാവികമരണമെന്നതില്‍ വകുപ്പ് മാറ്റംവരുത്തി കൊലപാതകകുറ്റം രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്. മദ്യത്തില്‍ കലര്‍ന്നിരിക്കുന്ന മാരകവിഷാംശത്തെപറ്റിയും, മൃതദേഹങ്ങളുടെ ആന്തരികാവയവ പരിശോധനയുടെ റിപ്പോര്‍ട്ടും മറ്റും അടിസ്ഥാനപ്പെടുത്തിയായിരിക്കും കുറ്റാരോപിതരുടെ അറസ്റ്റടക്കമുള്ള മറ്റ് കാര്യങ്ങള്‍ നടക്കുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍