അപകടകുരുക്കൊരുക്കി മാനന്തവാടിയിലെ മൈസൂര്‍റോഡ് കോഴിക്കോട് റോഡ് ജംഗ്ഷന്‍ ;രാവിലെ ലോറി കുടുങ്ങി ഗതാഗത തടസ്സം; ഉച്ചയോടെ ഇവിടെ വെച്ച് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

ഗതാഗതകുരുക്കുകളാല്‍ വീര്‍പ്പുമുട്ടുന്ന മാനന്തവാടി നഗരത്തില്‍ കുരുക്കിനൊപ്പം അപകടഭീഷണിയുമുയര്‍ത്തുകയാണ് മാനന്തവാടി മൈസൂര്‍ റോഡില്‍ നിന്നും കോഴിക്കോട് റോഡിലേക്കിറങ്ങുന്ന ജംഗ്ഷന്‍. റോഡിനോട് ചേര്‍ന്നുള്ള പഴയകെട്ടിടങ്ങള്‍ക്കിടയിലൂടെ കുത്തനെ വളഞ്ഞിറങ്ങുന്ന ഇവിടം ഏത് സമയവും വലിയ വാഹനങ്ങള്‍ കുടുങ്ങുമെന്ന അവസ്ഥയാണുള്ളത്. ഇന്ന് രാവിലെ ഇവിടെ ലോറി കുടുങ്ങി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതിന്റെ പിന്നാലെയാണ് സ്വകാര്യ ബസ് വളഞ്ഞിറങ്ങുന്നതിനിടെ ബൈക്കില്‍തട്ടുകയും തലയടിച്ചുവീണ് യുവാവ് മരിക്കുകയും ചെയ്തത്.മാനന്തവാടി നഗരത്തിലെ മറ്റ് റോഡുകളെ പോലെതന്നെ ഇവിടെ വീതികുറവാണെന്നുള്ളതാണ് പ്രധാന പ്രതിസന്ധി. കൂടാതെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന പഴക്കംവന്ന കെട്ടിടങ്ങളും ഇവിടുത്തെ ശാപമാണ്. മൈസൂര്‍ റോഡില്‍ നിന്നും ഏത് വാഹനം വന്നാലും ഈ ജംഗ്ഷനിലൂടെ വേണം കോഴിക്കോട് റോഡിലേക്ക് പ്രവേശിക്കാന്‍. കൂടാതെ തലശ്ശേരി റോഡില്‍ നിന്നും മറ്റും കോഴിക്കോട് റോഡിലേക്ക് പോകുന്ന പ്രധാന നിരത്തും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ ഏത് സമയവും ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഈ ജംഗ്ഷനിലൂടെ കടന്നുപോകുന്നത്. വലിയ വാഹനങ്ങള്‍ ഇതുവഴി തിരിച്ചിറക്കുമ്പോള്‍ പരിചയമില്ലാത്ത െ്രെഡവറാണെങ്കില്‍ വാഹനം കുടുങ്ങുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. ഒരു തവണ കുടുങ്ങിയാല്‍ പിന്നെ പുറകിലേക്കെടുത്ത് വളച്ചൊടിച്ച് പോകുകയെന്നത് ഭഗീരഥപ്രയ്തനമാണ്. ഇന്ന് രാവിലെയും ഇവിടെ ലോറി കുടുങ്ങിയിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ലോറി കുടുക്കില്‍ നിന്നും മാറ്റിയത്. അതിന് പുറകെയാണ് ഇതേ ജംഗ്ഷനില്‍വെച്ച് ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെടുന്നത്. മൈസൂര്‍ റോഡില്‍ നിന്നും വെള്ളമുണ്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ് ഈ ജംഗ്ഷനില്‍ നിന്നും തിരിച്ചിറക്കുന്നതിനിടെ അരികിലൂടെ പോകുകകയായിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നൂവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് ബൈക്ക് യാത്രികനായ നാലാംമൈല്‍ തയ്യില്‍ സുനീര്‍ സംഭവസ്ഥലത്ത് തലയടിച്ചുവീഴുകയും ആശുപത്രിയിലെത്തിച്ചയുടന്‍ മരിക്കുകയുമായിരുന്നു.
ഇതോടെ ഈ ജംഗ്ഷന്‍ യാത്രക്കാരുടെ പേടിസ്വപന്മായി മാറിയിരിക്കുകയാണ്. റോഡിലേക്കിറങ്ങി നല്‍ക്കുന്ന പഴയകെട്ടിടങ്ങളുടെ ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിട്ടാണെങ്കില്‍ കൂടിയും എത്രയും പെട്ടെന്ന് ഇവിടുത്തെ വീതികൂട്ടി ഗതാഗത സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍