കാലവര്‍ഷക്കെടുതി; ഭാഗീകമായി തകര്‍ന്ന വീട്ടില്‍ യുവാവ് തൂങ്ങി മരിച്ചു

തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ അറവനാഴി കോളനിയിലെ ചെണ്ടയുടെ മകന്‍ രാജു (കാളന്‍ 35) ആണ് വീടിനുള്ളില്‍ ജീവനൊടുക്കിയത്.കഴിഞ്ഞയാഴ്ച്ച കനത്ത മഴയില്‍ രാജുവിന്റെവീടിന്റെ അടുക്കള ഭാഗം തകര്‍ന്നിരുന്നു.ഇതിനെ തുടര്‍ന്ന് ഭാര്യയുടെയും രണ്ട് മക്കളുടെയും ഒപ്പം തൊട്ടടുത്ത ബന്ധുവീട്ടിലായിരുന്നു താമസം.ഇന്ന് രാവിലെ മണ്ണ് പരിശോധനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.തകര്‍ന്ന വീടിന്റെ കഴുക്കോലില്‍ കയറ് കുരുക്കിയ ശേഷം വീടിന്റെ ഇടിഞ്ഞ ഭാഗത്തേക്ക് ചാടിയ നിലയിലാണ് മൃതദേഹമുള്ളത്.പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍