കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു;രണ്ട് പേര്‍ക്ക് പരുക്ക്

മുട്ടില്‍ കൊളവയലിന് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കനാലിലേക്ക് മറിഞ്ഞ് രണ്ട് യാത്രികര്‍ക്ക് പരുക്കേറ്റു. താമരശ്ശേരി ചമല്‍ സ്വദേശികളായ ജോസഫ്, സിസ്റ്റര്‍ റെയ്‌നി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജോസഫിന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. സി.റെയ്‌നിയുടെ പരുക്ക് നിസാരമാണ്. ഇരുവരം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കാറില്‍ മറ്റ് രണ്ട്‌പേര്‍കൂടി ഉണ്ടായിരുന്നൂവെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബത്തേരിയില്‍ നിന്നും താമരശ്ശേരിക്ക് പോകവെ ഇന്ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. മറ്റൊരു കാറിന് അരിക് നല്‍കുന്നതിനിടെയാണ് അപകടമെന്ന് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍