കുന്നിന്‍മുകളില്‍ അനധികൃത കുളം നിര്‍മ്മിച്ചതായി പരാതി ;ജീവന് ഭീഷണിയെന്ന് നാട്ടുകാര്‍

എടവക പഞ്ചായത്ത് എട്ടാംവാര്‍ഡ് കല്ലടിക്കുന്ന് കോളനിയില്‍ റവന്യൂ ഭൂമി കയ്യേറി കുളം നിര്‍മ്മിച്ചതായി നാട്ടുകാര്‍.ജലനിധിയുമായി ബന്ധപ്പെട്ടവരാണ് ഭൂമി കൈയ്യേറി 20മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവും ഉള്ള വലിയ കുളം നിര്‍മ്മിച്ചതെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.മീന്‍ വളര്‍ത്തുന്നതിനായാണ് മിച്ചഭൂമി കൈയേറി വലിയ കുളം നിര്‍മ്മിച്ചിരിക്കുന്നതെന്നും മണ്ണിടിച്ചലിനുള്ള സാധ്യതയുള്ളതിനാല്‍ തങ്ങളേറെ ഭയചകിതരാണെന്നും നാട്ടുകാര്‍ പറഞ്ഞു.കുന്നിന്‍ ചരുവിലായി നിരവധി ആദിവാസികളും മറ്റു വിഭാഗക്കാരും തിങ്ങിപാര്‍ക്കുന്ന ഇടമാണ് .യാതൊരു അനുമതിയും ഇല്ലാതെയാണ് ജലനിധി ടീം കുളം നിര്‍മ്മിച്ചതെന്നും ചുറ്റുവട്ടമുള്ള ആദിവാസി കുടുംബങ്ങളും മറ്റും ഈ കനത്ത മഴയില്‍ ഭീതിയിലാണ് കഴിയുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍