ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണ് അമ്മയും മകളും മരിച്ചു.

ഗൂഡല്ലൂര്‍ : കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ അയ്യംകൊല്ലി നെല്ലിമാടുകുന്നില്‍ ഓട്ടോറിക്ഷയുടെ മുകളിലേക്കു മരം കടപുഴകി വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണു മരിച്ചത്. അയ്യംകൊല്ലിയില്‍നിന്നു നെല്ലിമാട്ടേക്കു പോവുകയായിരുന്നു ഓട്ടോറിക്ഷ. െ്രെഡവര്‍ ഷണ്മുഖന്‍, െ്രെഡവറുടെ സീറ്റില്‍ ഒപ്പമിരുന്ന കുമാരന്‍ എന്നിവരെ പരുക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പന്തല്ലൂര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍