ജീവനക്കാര്‍ സുതാര്യമായി കൃത്യനിര്‍വ്വഹണം നടത്തണം: ജില്ലാ കളക്ടര്‍

കല്‍പ്പറ്റ:ജോലിക്കാര്യങ്ങളില്‍ അനധികൃത ഇടപെടലുകള്‍ ഒഴിവാക്കാനും സുതാര്യമായി കൃത്യനിര്‍വ്വഹണം നടത്താനും ജില്ലാ കളക്ടര്‍ എസ്.സുഹാസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാനന്തവാടി ലാന്റ് ട്രൈബ്യൂണല്‍ ഓഫീസിനെതിരെയുള്ള ഗുരുതരമായ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ആരോപണ വിധേയനായ സ്‌പെഷ്യല്‍ തഹസില്‍ദാരെ സസ്‌പെന്‍ഡു ചെയ്തതായും ഈ ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റിയതായും കളക്ടര്‍ അറിയിച്ചു. പകരം പുതിയ ജീവനക്കാരെ ഈ ഓഫീസില്‍ നിയോഗിച്ചിട്ടുണ്ട്. സംശയത്തിന്റെ നിഴലിലുള്ള മറ്റു ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തും. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍