സാന്ത്വനമായി മാതൃ സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ്
മേപ്പാടി: കോവിഡും ലോക്ഡൗണ്‍ കാരണവും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി മാതൃ സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ്. എം.വി. ശ്രേയാംസ്കുമാര്‍ എം.പി.യുടെ ഹെല്‍പ്പ് ഡെസ്കിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തി സഹായങ്ങള്‍ കൈമാറിയത്. ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍, കച്ചവടക്കാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് മാതൃ സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് സഹായം നല്‍കിയത്. പച്ചക്കറി കിറ്റ്, കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള് എന്നിവയാണ് വിതരണം ചെയ്തത്. ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് പി.പി.ഇ. കിറ്റുകള്‍, പള്‍സ് ഓക്സിമീറ്റര്‍ എന്നിവയും വിതരണം ചെയ്തു.എം.വി ശ്രേയാംസ്കുമാര്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. മാതൃ സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഷാന്‍ വിതരണം ചെയ്തു. പി.കെ അനില്‍കുമാര്‍, പി. കോമു, കെ. ബാലകൃഷ്ണന്, ഷംസുദ്ദീന് അരപ്പറ്റ, യു.എ. അജ്മല്‍ സാജിദ്, കെ.ബി. രാജു കൃഷ്ണ, കെ.ടി. ഹാഷിം, ഓജസ ദേവസ്സി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍