100 ജലാറ്റിന്‍ സ്റ്റിക്കുകളും 50 തിരകളുമായി രണ്ട് പേര് പിടിയില്‍
മാനന്തവാടി: വയനാട് എക്സൈസ് ഇന്റലിജന്‍സ് വാഹന പരിശോധനയ്ക്കിടെ മാനന്തവാടി കുറുക്കന്മൂലയില് വെച്ച് സ്കൂട്ടറില്‍ കടത്തുകയായിരുന്ന 100 ജലാറ്റിന്‍ സ്റ്റിക്കുകളും 50 തിരകളുമായി രണ്ട് പേരെ പിടികൂടി. പയ്യമ്പള്ളി സ്വദേശി കാരമലയില്‍ രാജേഷ് (41), തൃശിലേരി തട്ടാംകണ്ടി വീട്ടില്‍ മജീദ് (49) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് മാനന്തവാടി പോലീസിന് കൈമാറി. കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നത് സംബന്ധിച്ച് അന്വേഷണത്തിന് ഇടയിലാണ് ഇരുവരും പിടിയിലായത്. വയനാട് എക്സൈസ് ഇന്റലിജന്‍സിലെ എക്സൈസ് ഇന്‍്പെക്ടര്‍ എം.കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ രമേഷ്.കെ, ഷാജി മോന് കെ.വി, ഡ്രൈവര്‍ വീരാന്‍ കോയ കെ.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍