മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ചതായി പരാതി; സഹോദരന്മാരായ യുവാക്കള്‍ അറസ്റ്റില്‍
അമ്പലവയല്‍:മദ്യപിച്ച് ബഹളമുണ്ടാക്കിയത് അന്വേഷിക്കാനെത്തിയ അമ്പലവയല്‍ എസ്.ഐ. അനൂപിനെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയും കത്തിവീശി ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതി. സംഭവത്തെ തുടര്‍ന്ന് അമ്പലവയല്‍ ആര്.എ ആര്.എസ് ജീവനക്കാരനും, ആര്.എ ആര്.എസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതുമായ വലിയ വീട്ടില്‍ അനില്‍ കുമാര്‍ (40), സഹോദരന് സുനില്‍കുമാര്‍ (30) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ക്വാട്ടേഴ്സില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അക്രമാസക്തരാകുകയും ചെയ്ത ഇരുവരേയും തടയാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും എസ്.ഐ യേയും രണ്ട് സി.പി.ഒ മാരേയും കയ്യേറ്റം ചെയ്തതായും, തുടര്‍ന്ന് കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയതായുമാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പോലീസുകാര്‍ ചികിത്സ തേടി. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, ആക്രമിച്ചതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍