യൂത്ത് കോണ്‍ഗ്രസ് ഉച്ചഭക്ഷണ വിതരണം നടത്തി

ചീരാല്‍: യൂത്ത് കോണ്‍ഗ്രസ് ചീരാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്തിന് കീഴില്‍ കല്ലിങ്കര സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി. സി.സി സെന്ററിലെ രോഗികള്‍ക്ക് തുടര്‍ച്ചയായ ഏഴു ദിവസങ്ങളില്‍ ഉച്ചഭക്ഷണ വിതരണം നടത്തി. ഡി.സി.സി സെന്ററിലേക്ക് ആവിശ്യമായ മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തു കൊണ്ട് 'കാവലാള്‍' എന്ന പേരിലുള്ള പ്രവര്‍ത്തനവുമായ് മുന്നോട്ട് വന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ചീരാല്‍ മണ്ഡലം. വരും ദിവസങ്ങളിലും ഭക്ഷണമായും മറ്റ് സഹായങ്ങളുമായി പഞ്ചായത്ത് ഭരണ സമിതിക്കും ഡി.സി.സി സെന്റര്‍ നടത്തിപ്പിനും എല്ലാവിധ സഹായങ്ങളും ആണ് ഇതിലൂടെ യൂത്ത് കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്യുന്നത്.യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ചീരാല്‍ മണ്ഡലം പ്രസിഡണ്ട് രാഹുല്‍ ചിരാല്‍, വൈസ് പ്രസിഡണ്ട് സജി പഴൂര്‍, ബ്ലോക്ക് സെക്രട്ടറി സുജിത്ത് കൊഴുവണ, അജയ് എം എ, വിഷ്ണു കെ.വി, നിഥിന്‍ വര്‍ഗ്ഗീസ്, ആഷിഖ് കൊഴുവന, ജംഷീര്‍ എ കെ,തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍