ഓപ്പണ്‍ ന്യൂസര്‍ തെരഞ്ഞെടുപ്പ് പ്രവചനമത്സരം;നറുക്കെടുപ്പില്‍ ശിവപ്രകാശ് വിജയി; സമ്മാനതുകയായ 10000 രൂപ കൈമാറും
മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേയും വിജയികളെ പ്രവചിക്കാനായി ഓപ്പണ്‍ ന്യൂസര്‍ നടത്തിയ പ്രവചന മത്സരത്തില്‍ വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ സ്വദേശി ശിവ പ്രകാശ് വിജയിയായി. പതിനായിരത്തിലധികം എന്‍ട്രികള്‍ വന്നതില്‍ ആവര്ത്തനമൊഴിവാക്കിയ ശേഷമുള്ള 8258 പേരില്‍ കൃത്യമായി പ്രവചിച്ച 3287 പേരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. ശിവപ്രകാശ് നിലവില്‍ സൗദി അറേബ്യയില്‍ ജോലിചെയ്ത് വരികയാണ്.് ഓപ്പണ്‍ ന്യൂസര്‍ പ്രഖ്യാപിച്ച സമ്മാനതുകയായ 10000 രൂപ വിജയിക്ക് കൈമാറും. മത്സരത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ഓപ്പണ്‍ ന്യൂസറുടെ നന്ദി അറിയിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍