ശക്തമായ മഴയിലും കാറ്റിലും വാഴകൃഷി നശിച്ചു

മാനന്തവാടി: ഇന്നലെയുണ്ടായ കനത്ത മഴയിലും, ശക്തമായ കാറ്റിലും വള്ളിയൂര്‍ക്കാവ് ഭാഗത്തെ വാഴകൃഷി നശിച്ചു. കാവണ കെ.ടി ബാലചന്ദ്രന്റെ കൃഷിയിടത്തിലെ 400ല്‍ പരം കുലച്ച വാഴകളാണ്‌നിലം പതിച്ചത്. എകദേശം 80000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബാലചന്ദ്രന്‍ പറഞ്ഞു. മാനന്തവാടി ഗ്രമീണ ബാങ്കില്‍ നിന്നും 90000 രുപയുടെ കൃഷി വായ്പ എടുത്താണ് കൃഷി ചെയ്ത് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍