51 പാക്കറ്റ് കര്‍ണ്ണാടക മദ്യം പിടികൂടി
തിരുനെല്ലി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും, തിരുനെല്ലി എസ്.ഐ പൗലോസും സംഘവും ചേകാടിയില്‍ വെച്ച് സംയുക്തമായി നടത്തിയ പരിശോധനയില്‍ കര്‍ണ്ണാടകയില്‍ നിന്നും സ്കൂട്ടറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി. 90 മില്ലിയുടെ 51 പാക്കറ്റുകളടങ്ങുന്ന അഞ്ച് ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ കാട്ടിക്കുളം ചെറുവിള പുത്തന്‍വീട് രമേഷ് നായര്‍ (30) നെ അറസ്റ്റു ചെയ്തു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍