OPEN NEWSER

Wednesday 11. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മമതാ ബാനര്‍ജി പ്രചാരണ രംഗത്തേയ്ക്ക്; തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറക്കും

  • National
13 Mar 2021

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നാളെ പ്രചാരണ രംഗത്ത് മടങ്ങിയെത്തും. പ്രകടന പത്രിക പുറത്തിറക്കിയ ശേഷമാകും മമത പ്രചാരണത്തിനായി തിരിച്ചെത്തുക.നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പതിനാലാം വാര്‍ഷിക ദിനമായ നാളെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട മമത ബാനര്‍ജി കാളിഘട്ടിലെ വസതിയില്‍ പ്രകടന പത്രിക പ്രഖ്യാപിക്കും. തുടര്‍ന്ന് മമത ബാനര്‍ജി പ്രചാരണ രംഗത്ത് തിരിച്ചെത്തും. വീല്‍ചെയറില്‍ ഇരുന്നാകും മമത ഇനി പ്രചാരണം നയിക്കുക.

അതേസമയം, മമതയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദ്യോപാധ്യായ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മമതയ്ക്ക് പരുക്കേറ്റത് കാറിന്റെ ഡോറില്‍ തട്ടിയാണ് എന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിനായി നാളെ ബംഗാളില്‍ എത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ബംഗാളില്‍ എത്തുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങ കല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
  • പിഎംഎവൈ (ജി), പിഎം ജെന്‍മെന്‍ പദ്ധതികളിലെ കുടിശ്ശിക അടിയന്തിരമായി തീര്‍ക്കണം: പ്രിയങ്ക ഗാന്ധി എംപി
  • ബത്തേരി ഗവ. ഗസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് സജ്ജമായി: മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
  • വയനാട്ടില്‍ പുതിയ ജയില്‍; സര്‍ക്കാരിന് നന്ദിയര്‍പ്പിച്ച് ജയില്‍ ജീവനക്കാരുടെ സംഘടന
  • വയനാട് മെഡിക്കല്‍ കോളേജ്: പ്രവര്‍ത്തന സജ്ജമാകാത്ത സി.ടി സ്‌കാന്‍ ഉദ്ഘാടനം പ്രഹസനം: കോണ്‍ഗ്രസ്
  • കൂളിവയലിലെ വാഹനാപകടം: മരണപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു.
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
  • കൂളിവയല്‍ അപകടം: മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും
  • വയനാട് മെഡിക്കല്‍ കോളേജ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നു; അമ്പുകുത്തി ഭൂമി കൈമാറ്റം പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും: മന്ത്രി ഒ. ആര്‍ കേളു
  • വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് കൂടി കടിയേറ്റു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show