OPEN NEWSER

Friday 03. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പരിസ്ഥിതി ലോല മേഖല; വിജ്ഞാപനം പിന്‍വലിക്കണം: കെ.കെ. എബ്രഹാം

  • S.Batheri
05 Feb 2021

പുല്‍പ്പള്ളി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള ഗൂഢ നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ. എബ്രഹാം ആവശ്യപ്പെട്ടുവിജ്ഞാപനം പ്രാബല്യത്തിലാകുമ്പോള്‍ ഇവിടങ്ങളില്‍ കൃഷിയിടത്തിനോട് ചേര്‍ന്ന് വീടുവെക്കുന്നതിനോ, ഖനനം നടത്തുന്നതിനോ, മരംമുറിക്കുന്നതിനോ, റിസോര്‍ട്ടുകളോ മറ്റു വ്യവസായ സ്ഥാപനങ്ങങ്ങളോ സ്ഥാപിക്കുന്നതിനൊ കഴിയില്ല. വന്യ ജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് ആകാശദൂരം ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിയമം കര്‍ശനമാക്കുക.  വയനാട് ജില്ലയെ പൂര്‍ണ്ണമായും മനുഷ്യ വിമുക്തമാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ അണിയറയില്‍ രൂപപ്പെടുന്നതിന്റെ തെളിവാണ് പുതിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു കര്‍ഷകനും സ്വന്തം ഭൂമിയില്‍ യഥേഷ്ടം കയറിച്ചെല്ലാനാവില്ല എന്ന് മാത്രമല്ല വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രണ്ടു കിലോമീറ്ററിനുള്ളിലെ ഭൂമി വില്‍ക്കാനൊ വാങ്ങാനോ കഴിയുകയുമില്ല. ഒരു കാലത്ത് മണ്ണിനോടും, പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ച കര്‍ഷക സമൂഹത്തെയും ഗോത്രവര്‍ഗ്ഗ സമൂഹത്തെയും ഉന്മൂലനം ചെയ്യാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നു. വയനാടന്‍ ജനതയെ ഇതിലും നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതായിരിക്കും. അതല്ലെങ്കില്‍ അവര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വരും.

പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ കുടിയിറക്കു വിഞ്ജാപനങ്ങള്‍ ഇറക്കിയാവരുത് പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കേണ്ടത്. വയനാട് നേരിടുന്ന ജീവല്‍ പ്രധാനമായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കുകയ്യും മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പ്രസ്തുത വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.ജനങ്ങളെ വേട്ടയാടുന്ന ഇത്തരത്തിലുള്ള നിയമങ്ങള്‍ക്കെതിരെ കായികപരമായും നിയമപരമായും കോണ്‍ഗ്രസ് പോരാട്ടം നയിക്കും. ഈ വിഷയവുമായി എത് സംഘടനകളുമായി ചേര്‍ന്ന് നിന്ന് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും എബ്രഹാം പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnansaz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • കടുവ കൊല്ലപ്പെട്ട കേസ്; പ്രതികളെ വെറുതെ വിട്ടു
  • കാഞ്ഞിരത്തിനാല്‍ ഭൂമി: കളക്ടര്‍ അയച്ച പുതുക്കിയ റിപ്പോര്‍ട്ട് നിര്‍ണ്ണായകം
  • 9 ലിറ്റര്‍ വാറ്റ് ചാരായവും വാഷുമായി യുവാവ് പിടിയില്‍
  • എന്റെ പൊന്നേ........! സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 87000
  • ഒടുവില്‍ പുലി കൂട്ടില്‍ കുടുങ്ങി.
  • ഹൃദയപൂര്‍വം: ബോധവത്ക്കരണ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി; ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു
  • മൂടക്കൊല്ലി വനത്തില്‍ നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി
  • ഓപ്പണ്‍ ഫോറത്തില്‍ ശ്രദ്ധേയമായി പൊതുജന നിര്‍ദ്ദേശങ്ങള്‍
  • തദ്ദേശസ്ഥാപനങ്ങള്‍ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണം: സി.അസൈനാര്‍; വയനാട് ജില്ലയിലെ വികസന സദസിന് അമ്പലവയലില്‍ തുടക്കമായി;വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ഗ്രാമപഞ്ചായത്ത്
  • തുരങ്കപാത വയനാട് ജില്ലയുടെ വികസന മുഖഛായ മാറ്റും: മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show