മാനവിക മൂല്യമുളള സമൂഹത്തെ വാര്‍ത്തെടുക്കല്‍ പണ്ഡിത ധര്‍മ്മം: കെ.ടി.ഹംസ മുസ്‌ലിയാര്‍
ബത്തേരി: സമസ്ത താലൂക്ക് സാരഥികള്‍ക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാനവിക മൂല്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കല്‍ പണ്ഡിത ധര്‍മ്മമാണെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ശൈഖുനാ കെ.ടി.ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മൂല്യചുതിക്കെതിരെ രംഗത്തിറങ്ങുന്നതോടൊപ്പം മാനവിക മൂല്യങ്ങള്‍ക്ക് വില മതിക്കുന്ന സമൂഹ സൃഷ്ടിപ്പും അനിവാര്യമാണെന്നുംമതസൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും നില നിര്‍ത്തുന്നതില്‍ സമസ്തയുടെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.സമസ്ത താലൂക്ക് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ടിപ്പു സുല്‍ത്താന്‍ പ്ലെയ്‌സില്‍ സമസ്ത താലൂക്ക് ഭാരവാഹികള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ സയ്യിദ് കെ.സി.കെ. തങ്ങള്‍ അധ്യക്ഷനായി.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ഉദ്‌ബോധനവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ശൗക്കത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണവും നടത്തി.സമസ്ത താലൂക്ക് പ്രസിഡന്റ് കെ.കെ.ഉമര്‍ ഫൈസി, ജനറല്‍ സെക്രട്ടറി മുസ്ഥഫ ദാരിമി കല്ലുവയല്‍,ട്രഷറര്‍ അബൂബക്കര്‍ ഫൈസി മണിച്ചിറ, ടി.മുഹമ്മദ്,പി പി അയ്യൂബ്, അബ്ദുള്ള മാടക്കര,കക്കോടന്‍ മുസ്ഥഫ ഹാജി, സി.കെ.ആരിഫ്,ശൗക്കത്ത് കള്ളിക്കൂടന്‍,അഷ്‌റഫ് ദാരിമി,ഉമര്‍ നിസാമി,ജാഫര്‍ ദാരിമി, സിദ്ദീഖ് മഖ്ദൂമി,മുസ്ഥഫ കണ്ണോത്ത് പ്രസംഗിച്ചു.
താലൂക്ക് കോഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും കണ്‍വീനര്‍ ഹാരിസ് ബനാന നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍