കരിമം ഫേസ് ബുക്ക് കൂട്ടായ്മ ഗ്രാമീണ മേഖലകള്‍ സൗന്ദര്യവത്ക്കരിക്കും
പുല്‍പ്പള്ളി: കരിമം നമ്മുടെ പുല്‍പ്പള്ളി ഫേസ്ബുക് കൂട്ടായ്മ പുല്‍പ്പള്ളി മേഖലയിലെ ഗ്രാമീണ മേഖലകളില്‍ സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുന്നു. ജനുവരി 24 ന് താഴെ ചെറ്റപ്പാലം - ഉദയാക്കവല റോഡ്, ജനുവരി 26ന് മുള്ളന്‍കൊല്ലി -പെരിക്കല്ലൂര്‍ റോഡ്, ജനുവരി 31 ന് ചീയമ്പം -വണ്ടിക്കടവ് എന്നീ റോഡുകളുടെ ഇരുവശങ്ങളിലും ബോഗൈന്‍വില്ല ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീതാമൗണ്ട് കൊളവള്ളി ചാമപ്പാറ പറുദീസ, പാടിച്ചിറ കബനിഗിരി മരക്കടവ്, മുള്ളന്‍കൊല്ലി പാടിച്ചിറ, പുല്‍പള്ളി താഴെയങ്ങാടി വേലിയമ്പം, താന്നിത്തെരുവ് ഷെഡ്ഡ്, മീനംകൊല്ലി റോഡുകളുടെ സൗന്ദര്യാവല്‍ക്കരണ പരിപാടികള്‍ക്ക് വാട്‌സാപ്പ് ഗ്രുപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും അഡ്മിന്‍പാനല്‍ അംഗങ്ങളായ ബിജു ജോണ്‍, ജെബിന്‍ ജോണ്‍, ജിയോ തോമസ്, ജെയ്‌സണ്‍ ജി കോര്‍ഡിനേറ്റര്‍മാരായ ലിയോ ടോം ജോസ്, ബിജു പൗലോസ്, ലിജോ തോമസ് എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍