കഞ്ചാവ് വില്പ്പനക്കാരന് പിടിയില്‍
പുല്‍പ്പള്ളി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് സ്ക്വാഡും, പുല്‍പ്പള്ളി പോലീസും സംയുക്തമായി തിരച്ചിലില്‍ കഞ്ചാവ് വില്‍പ്പനക്കാരനെ പിടികൂടി. അമ്പലവയല്‍ മച്ചിക്കുളം ആശാരി മുഹമ്മദ് എന്ന മുഹമ്മദ് (52) ആണ് പിടിയിലായത്. കര്‍ണ്ണാടക അതിര്‍ത്തിയായ ബൈരക്കുപ്പയില്‍ നിന്നും കബനി പുഴയിലൂടെ തോണി വഴി കേരള അതിര്‍ത്തിയായ പെരിക്കല്ലൂര്‍ കടവിലേക്ക് എത്തിച്ചേര്‍ന്ന ആളുകളെ പരിശോധന നടത്തവെയാണ് ഇയാള്‍ പിടിയിലായത്. മുമ്പും നിരവധി തവണ കഞ്ചാവു കേസില്‍ പ്രതിയായിട്ടുള്ള ആളാണ് മുഹമ്മദ്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍