OPEN NEWSER

Friday 07. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പത്ത് വയസുകാരിയെ കയ്യില്‍പിടിച്ചുവലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചെന്ന് പരാതി';രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ പോക്‌സോ കേസ്

  • Mananthavadi
26 Dec 2018

മാനന്തവാടിയില്‍ നിന്നും ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പത്ത് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിലേക്ക് പിടിച്ചുവലിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചൂണ്ടല്‍ കുന്നമത്തില്‍ നിഖില്‍ (27), കാട്ടിക്കുളം ആനപ്പാറ കുളത്തില്‍ വീട്ടില്‍ കെസി ബൈജു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിമപ്രകാരമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച താന്നിക്കലില്‍ വച്ചായിരുന്നു സംഭവം.

വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ സമീപമെത്തിയ പ്രതികളിലൊരാള്‍ കുട്ടിയുടെ കയ്യില്‍ പിടിച്ചുവെക്കുകയും, മറ്റൊരാള്‍ വായ പൊത്തിപിടിക്കുകയുമായിരുന്നൂവെന്നാണ് പരാതി. തുടര്‍ന്ന് വായപൊത്തിയ ആളുടെ കയ്യില്‍ കടിച്ച ശേഷം കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ആദ്യം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തുകയും, പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികളെ രണ്ട് പേരെയും കുട്ടി തിരിച്ചറിഞ്ഞതോടെ ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അല്‍പസമയത്തിനുള്ളില്‍ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ കൂടെ മറ്റ് മൂന്ന് പേര്‍കൂടി ഉണ്ടായിരുന്നൂവെങ്കിലും ഇവരാരുംതന്നെ കുറ്റകൃത്യത്തില്‍ പങ്കാളികളല്ലെന്നാണ് പോലീസ് വിലയിരുത്തല്‍. സംഭവം നടക്കുമ്പോള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നൂവെന്നും പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
  • ഹൈവേ റോബറി: സഹായി പിടിയില്‍
  • മാനന്തവാടിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്ക്; മിനി സിവില്‍ സ്‌റ്റേഷന്‍ അനെക്‌സ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു
  • വയനാട് ജില്ലയില്‍ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാന്‍;വൈത്തിരി മിനി സ്‌റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തു
  • റോഡരികിലെ സൂചന ബോര്‍ഡ് തട്ടി യാത്രികന് ഗുരുതര പരിക്കേറ്റ സംഭവം: അപകടകരമായി ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; ഇയാളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി
  • വയനാട് ജില്ലാ വികസന സെമിനാര്‍ നടത്തി
  • കായിക വകുപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്!ദുറഹിമാന്‍;പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി സ്‌റ്റേഡിയത്തിന് തറക്കല്ലിട്ടു
  • കഞ്ചാവ് മിഠായികളും ഹാന്‍സുമായി രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പിടിയില്‍
  • കടമാന്‍തോട് പദ്ധതി; ആശങ്ക പരിഹരിക്കണം: കെ.എല്‍ പൗലോസ്
  • കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നാളെ വയനാട് ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show