വീണ്ടും വിജയന്‍ ചെറുകര ..! വിജയന്‍ ചെറുകരയെ സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു

സി പി ഐ വയനാട് ജില്ലാ സെക്രട്ടറിയായി വിജയന്‍ ചെറുകരയെ വീണ്ടും തെരഞ്ഞെടുത്തു. മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ വി.ജോര്‍ജ് നഗറില്‍ നടന്നുവരുന്ന ജില്ലാ സമ്മേളനത്തിലാണ് വിജയന്‍ ചെറുകരയെ രണ്ടാം തവണയും പടനായകനായി തിരഞ്ഞെടുത്തത്.ഇരുപത്തിയൊന്ന് അംഗ ജില്ലാ കമ്മിറ്റി വിജയന്‍ ചെറുകരയെ തെരഞ്ഞെടുത്തത്.മറ്റൊരു നേതാവിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് ഒരാള്‍ നിര്‍ദ്ദേശിച്ചൂവെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതോടെയാണ് വിജയന്‍ ചെറുകര സെക്രട്ടറിയായത്.ജില്ലാകൗണ്‍സില്‍ 21 പേരെയും ക്യാന്‍ഡിഡേറ്റ് അംഗങ്ങളയായി രണ്ടു പേരെയും തെരത്തെടുത്തു.ജില്ലാ കമ്മിറ്റിയിലേക്ക് മത്സരത്തിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ മൂര്‍ത്തിയും,ജില്ലാ കമ്മിറ്റി അംഗം എ.എ സുധാകരനും ജില്ലാ കമ്മിറ്റിയിലേക്ക് മത്സരിച്ചൂവെങ്കിലും പരാജയപ്പെട്ടു.ജില്ല കൗണ്‍സില്‍ അംഗങ്ങളായി വിജയന്‍ ചെറുകര,പി.എസ് വിശ്വംഭരന്‍, ഇ.ജെ.ബാബു, സി എസ് സ്റ്റാന്‍ലി, എം.വി ബാബു, കെ.കെ.തോമസ്, സജി കവാനകുടി, ടി.ജെ.ചക്കോച്ചന്‍, മഹിത മൂര്‍ത്തി, ജോണി മറ്റത്തിലിനി, വി കെ.ശശിധരന്‍, സി.എം.സുധിഷ്, ഷിബുപോള്‍, സുരേഷ് ബാബു, രജിത്ത് കമ്മന അഷറഫ്‌തൈവളപ്പില്‍,ടി മണി, യുസഫ്, അമ്പിചിറയില്‍, അഡ്വ.ഗീര്‍വര്‍ഗിസ്,ബിനുഐസക്ക്, കന്‍ ഡേറ്റ് അംഗങ്ങളായി ഫാരിസ്, എം.എം മേരി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
കോളജ് വിദ്യാഭ്യാസ കാലത്ത് ജനകീയ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തകനായി പൊതുരംഗത്ത് എത്തിയ വിജയന്‍ സി പി ഐ കാവുംമന്ദം അനുഭാവി ഗ്രൂപ്പിലൂടെയാണ് പാര്‍ട്ടിയിലേക്ക് എത്തിയത്. തുടര്‍ന്ന് പാര്‍ട്ടി തരിയോട് ലോക്കല്‍ സെക്രട്ടറി, കല്‍പറ്റ മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള വിജയന്‍ ചെറുകര അഞ്ച് വര്‍ഷം തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പത്ത് വര്‍ഷം കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കവിയും നാടക രചയിതാവുമായി അറിയപ്പെടുന്ന വിജയന്‍ ചെറുകര യുവകലാസാഹിതി ജില്ലാ ഭാരവാഹിയും ആയിരുന്നു. സുമയാണ് ഭാര്യ. മക്കള്‍: അര്‍ജുന്‍, അപര്‍ണ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍