കെ.കെ അബ്ദുള്ള (46) നിര്യാതനായി

പനമരം പ്രസ് ഫോറം ഭാരവാഹിയും വയനാട് വിഷന്‍ ചാനല്‍, സുപ്രഭാതം ദിനപത്രം എന്നിവയുടെ പനമരം ലേഖകനും തേജസ് ദിനപത്രത്തിന്റെ മുന്‍കാല ലേഖകനുമായ കൈതക്കല്‍ കൂട്ടക്കടവത്ത് കെ.കെ അബ്ദുള്ള (46) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെട്ട അബ്ദുള്ളയെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പനമരത്തെ ജീവകാരുണ്യ സന്നദ്ധ -സംഘടന സംവിധാനനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബ്ദുള്ള .റെഡ് ക്രോസ് വളണ്ടിയറായ ഇദ്ദേഹം പനമരം മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകാംഗമാണ്, ആശ്രയ പെയിന്‍ ആന്റ് പാലിയേറ്റിവ് വളണ്ടിയര്‍, ജനമൈത്രി വളണ്ടിയര്‍ എന്നിങ്ങനെയും സേവനമനുഷ്ടിക്കുന്നുണ്ട്.പരേതനായ അമ്മദ് മുസല്യാര്‍ പിതാവും ആയിഷ മാതാവുമാണ്. അഫ്ഷാനുവാണ് ഭാര്യ.അഫീദ,അന്‍സീല,അഫ്‌സല്‍ എന്നിവര്‍ മക്കളും ,അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ അസീസ്, ഖദീജ, റംല എന്നിവര്‍ സഹോദരങ്ങളുമാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കൈതക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍