എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം: നാല് പേര്‍ പോലീസ് കസ്റ്റഡിയില്‍; രാഷ്ട്രീയ കൊലപാതകമെന്ന് സൂചന

കണ്ണൂര്‍ സ്വദേശിയായ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. കണ്ണൂര്‍ സ്വദേശികളായ സലീം, സമീര്‍, മുഹമ്മദ്, ഷാഹിം എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഇവര്‍ സഞ്ചരിച്ചിരുന്ന റിറ്റ്സ് കാറും പോലീസ് കസ്റ്റഡിയിലാണ്. മാനന്തവാടി ഡിവൈഎസ്പി, മാനന്തവാടി സിഐ, കൂത്തുപറമ്പ് സിഐ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ പോലീസ് ഔദ്യോഗികമായി ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ന് ഉച്ചയോടെയാണ് ബൈക്കില്‍ വന്ന ശ്യാം പ്രസാദിനെ പിന്‍തുടര്‍ന്നു കറുത്ത റിറ്റ്സ് കാറിലെത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്. തലശ്ശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനു സമീപം വെച്ചായിരുന്നു സംഭവം. വെട്ടു കൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ വരാന്തയില്‍ വെട്ടി വീഴ്ത്തുകയായിരുന്നു. തലശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണു മരണം.
തുടര്‍ന്ന് പോലീസ് വ്യാപകമായി വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സംഘം തലപ്പുഴ പോലീസിന്റെ പിടിയിലാകുന്നത്. ഇന്ന് വൈകുന്നേരത്തോടെ തലപ്പുഴ ബോയ്സ് ടൗണില്‍വെച്ചാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍