ഭര്‍തൃമതിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസ് ;പാസ്റ്ററിന് 7 വര്‍ഷം കഠിന തടവും, 5 ലക്ഷം രൂപ പിഴയും

അമ്പലവയല്‍ കുമ്പളേരി കിഴക്കേക്കര വീട്ടില്‍ സുരേഷ് (44)നെയാണ് കോടതി ശിക്ഷിച്ചത്. പാസ്റ്ററായിരുന്ന ഇയാള്‍ പ്രാര്‍ത്ഥനാലയത്തില്‍വെച്ച് ഭര്‍തൃമതിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. 2013 ജൂലൈ മാസത്തിലാണ് സംഭവം. വയനാട് എസ്എംഎസ് ഡിവൈഎസ്പിമാരായ ജീവാനന്ദ്, വിഡി വിജയന്‍ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്. എസ്.സി.എസ്.ടി സ്പെഷല്‍ കോര്‍ട് ജഡ്ജി പി സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടക്കല്‍ ഹാജരായി.2013 ജൂലൈ 09 നാണ് യുവതി ബത്തേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ചെതലയം പ്രദേശത്തെ ആരാധനാലയത്തില്‍വെച്ച പാസ്റ്ററായിരുന്ന സുരേഷ് തന്നെ ബലാത്സംഘം ചെയ്തതായാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഘ കുറ്റത്തിനും, എസ് സി എസ് ടി ആക്ടപ്രകാരവും ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് എസ്.എം.എസിന് കൈമാറുകയും ചെയ്തു.. തുടര്‍ന്ന് എസ്എംഎസ് ഡിവൈഎസ്പിമാരായ ജീവാനന്ദ്, വിഡി വിജയന്‍ എന്നിവര്‍ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് എസ് സി എസ്ടി സ്െഷല്‍ കോടതി ജഡ്ജ് പി സെയ്തലവി പ്രതിയായ സുരേഷിനെ ശിക്ഷി്ക്കുകയായിരുന്നു. 376-ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിന തടവിനും, അഞ്ച് ലക്ഷം രൂപ പിഴയും, 323 ാം വകുപ് പ്രകാരം 6 മാസം തടവിനുമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജോഷി മുണ്ടക്കല്‍ ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍