ജാഗ്രതാസമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡിലെയും വാര്‍ഡ്തല ജാഗ്രതാസമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി.കുഞ്ഞയിഷ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടിയും പ്രാദേശിക ജാഗ്രത സമിതി ശാക്തീകരണത്തിന് വേണ്ടിയും നടത്തിയ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളിസജി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജിസ്‌റ മുനീര്‍, ഷിനു കച്ചിറയില്‍, ഷൈജു പഞ്ഞിതോപ്പില്‍, സുനില്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍