ഡോ. ബാല ഷണ്മുഖ ദേവി നീലഗിരി കോളേജ് പ്രിന്‍സിപ്പലായി ചുമതലയേറ്റു
താളൂര്‍: അക്കാദമിക് വിദഗ്ദയും എഴുത്തുകാരിയുമാ ഡോ.ബാല ഷണ്മുഖ ദേവി നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലായി ചുമതലയേറ്റു. രണ്ടു പതിറ്റാണ്ടിലധികം ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവച്ചിട്ടുണ്ട്. തൂത്തുക്കുടി എ.പി.സി. മഹാലക്ഷ്മി കോളേജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ശ്രദ്ധേയമായ രചനകള്‍ നടത്തിയിട്ടുണ്ട് ഡോ. ബാല ഷണ്മുഖ ദേവി. തമിഴ്‌നാട്ടിലെ തൂത്തുകുടി സ്വദേശിയാണ്. നീലഗിരി കോളേജില്‍ നടന്ന ചടങ്ങില്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറും നീലഗിരി കോളേജ് സെക്രട്ടറിയുമായ ഡോ.റാഷിദ് ഗസ്സാലി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും കേരള ഡിജിറ്റല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.സജി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ പ്രൊഫ. ടി മോഹന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
ഉന്നത വിഭ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാര റാങ്കിങ്ങില്‍ നാക് A++ സ്വന്തമാക്കിയതിന് പിന്നാലെ സ്വയംഭരണ പദവി കൂടി കിട്ടിയ സ്ഥാപനമാണ് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍