കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ സ്ത്രീകള്‍ ശക്തമായി പ്രതികരിക്കണം: വി.എം സുധീരന്‍
ബത്തേരി: രാഹുല്‍ ഗാന്ധി ഫാസിസത്തിനെതിരെ നടത്തുന്ന ശക്തമായ പോരാട്ടത്തിന് പ്രിയങ്കയുടെ റിക്കാര്‍ഡ് വിജയം അനിവാര്യമാന്നെന്ന് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. വിദ്വോഷമില്ലാത്ത ഒരു രാഷ്ട്രം രൂപപ്പെടുത്തി എടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന അതിപ്രാധാന്യമുള്ള ഉപതിരഞ്ഞെടു
പ്പില്‍ സ്ത്രീകള്‍ ശക്തമായി രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പല്‍ കമ്മറ്റി സംഘടിപ്പിച്ച വനിതകളുടെ ഇരുചക്ര വാഹന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഷെറീന അബ്ദുള്ള അധ്യക്ഷയായിരുന്നു.
ഡീന്‍ കുര്യാക്കോസ് എം പി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സിക്രട്ടറി ജി സുബോധന്‍, സി ആര്‍ പ്രാണകുമാര്‍, മാടക്കര അബ്ദുള്ള, ഡി പി രാജശേഖരന്‍, ജയന്തി രാജന്‍, റസീന അബ്ദുള്‍ ഖാദര്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ബാബു പഴുപ്പത്തൂര്‍, സതീഷ് പൂതിക്കാട്, നിസ്സി അഹമ്മദ്, കുന്നത്ത് അഷ്റഫ്, പി പി അയൂബ്,സി കെ ആരിഫ്, ബിന്ദു സുധീര്‍ ബാബു, രാധാരവിന്ദ്രന്‍, ബാനു പുളിക്കല്‍, ഷിഫാന ത്ത്, എലിസബത്ത് ടീച്ചര്‍, ശാലിനി രാജേഷ്, പ്രജിത രവി എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍