ചന്ദ്രയാന്‍-4, ശുക്രനിലേക്കുള്ള ദൗത്യത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ഇതിന് പുറമെ ശുക്രനിലേക്കുള്ള ദൗത്യത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വിപുലീകരണത്തിനും ബഹിരാകാശ നിലയം സ്ഥാപിക്കല്‍ എന്നിവയ്ക്കും ഇന്ന് ചേര്‍ന്ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
2,104.06 കോടിയുടേതാണ് ചന്ദ്രയാന്‍ 4 ദൗത്യം. ഇന്ത്യയുടെ ദീര്‍ഘകാല ചന്ദ്രയാന്‍ ദൗത്യത്തിന്റെ നാഴിക കല്ലാണ് ചന്ദ്രയാന്‍ 4. 36 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും അടക്കം സാമ്പിളുകളാണ് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുക.
ഗ്രഹത്തിന്റെ ഉപരിതലം, അന്തരീക്ഷത്തിലെ പ്രക്രിയകള്‍, സൂര്യന്റെ സ്വാധീനം എന്നിവ പഠനവിധേയമാക്കും. 1,236 കോടിയാണ് ചെലവ് കണക്കാക്കുന്നത്. 2028 മാര്‍ച്ചില്‍ വിക്ഷേപണം നടത്താനാണ് പദ്ധതി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍