കടയുടമയെ കുടുക്കാന്‍ കഞ്ചാവ് വെച്ചയാളെ ഉടന്‍ അറസ്റ്റ് ചെയ്യണം: മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്
മാനന്തവാടി : കടയുടമയെ കുടുക്കാന്‍ കഞ്ചാവ് കൊണ്ടുപോയി വെച്ചയാളെ സി.സി ടി.വി മുഖേന മനസ്സിലായ സാഹചര്യത്തില്‍ ഈ ഹീനകൃത്യം ചെയ്തയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. മാനന്തവാടി മൈസൂര്‍ റോഡിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് വെള്ളിയാഴ്ച ഉച്ചക്ക് ഉടമ പള്ളിയില്‍ പോയ സമയത്ത് കടയില്‍ അതിക്രമിച്ചു കയറി കഞ്ചാവ് പൊതി ബോധപൂര്‍വ്വം വെക്കുകയാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നു ഈ കടയുടമയെ ബോധപൂര്‍വ്വം കേസില്‍ കുടുക്കുന്നതിന് വേണ്ടി യുള്ള ഹീനശ്രമമാണ് നടത്തിയത് എന്ന കാര്യത്തില്‍ സംശയമില്ല
അതിന്റെ പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ ഉസ്മാന് അധ്യക്ഷത വഹിച്ചു പി.വി മഹേഷ് എന്‍ പി ഷിബി, എം.വി സുരേന്ദ്രന്, എന്‍ വി അനില്‍കുമാര്‍, ഇ എ നാസിര്‍, എം.കെ ശിഹാബുദ്ദീന് സി കെ സുജിത്, കെഎക്സ് ജോര്‍ജ്, കെ ഷാനു, ജോണ്സണ് ജോണ്‍, എം ബഷീര്‍, എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍