കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പനമരം: പനമരം ചെമ്പിനോട് ഉന്നതിയിലെ തമ്പായി (46) നെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പശുവിനെ കുളിപ്പിക്കാനായി പോയ തമ്പായിലെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചലില്‍ കുളത്തിനടുത്ത് അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കാണുകയും മാനന്തവാടി ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ പ്രവീണ്‍കുമാര്‍ സി.യു, ബിനു എം.ബി , മനു ആഗസ്ത്യന്‍, ആസിഫ്.ഇ. കെ,ജിതില്‍ കെ.ജെ , ദീപ്ത് ലാല്‍, അലക്സാണ്ടര്‍ പി.വി എന്നിവര്‍ ചേര്‍ന്ന് പോലിസിന്റെ സഹായത്തോടെ മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
bou0wn