പുലര്‍ച്ചെയോളം രക്ഷാപ്രവര്‍ത്തനം; പൊന്‍കുഴി വനപാതയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മുത്തങ്ങ: മുത്തങ്ങ നാഷണല്‍ ഹൈവേയില്‍ രാത്രി വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങി കിടന്ന യാത്രക്കാരെ സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേന, പോലീസ്, ഫോറെസ്റ്റ്, നാട്ടുകാര്‍ സംയുക്തമായി നടത്തിയ പ്രയത്‌നത്തിലൂടെ രക്ഷപ്പെടുത്തി. 25 ഓളം വിവിധ വാഹനങ്ങളില്‍ ആയി 400 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 3.30 മണിക്കൂര്‍ പ്രയത്‌നിച്ചാണ് ഇവരെ സുരക്ഷിതമായി മറുകര എത്തിച്ചത്. കനത്ത മഴയ്ക്കിടെയായിരുന്നു രക്ഷാദൗത്യം. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാ
ത്രക്കാര്‍ക്ക് ബത്തേരിയുടെ വികസനം വാട്‌സ് ആപ്പ്കൂട്ടായ്മ ഭക്ഷണം എത്തിച്ചു നല്‍കി. കേടായ വാഹനങ്ങളില്‍ ചിലത് പുറത്ത് എത്തിക്കാനായിട്ടില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍