അപ്പപ്പാറ മേഖലയിലെ വന്യമൃഗ ശല്യം; ശാശ്വത പ്രതിരോധ സംവിധാനം ഒരുക്കണമെന്ന കോണ്‍ഗ്രസ്

അപ്പപ്പാറ: തിരുനെല്ലി അപ്പപ്പാറയില്‍ ആനയുടെ ആക്രമണത്തില്‍ ഒരു വ്യക്തിക്ക് കൂടി പരിക്കുപറ്റുകയും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് നിരവധി ആളുകള്‍ ഇരയായ ഒരു മേഖല എന്ന നിലയില്‍ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന പ്രസ്തുത പ്രദേശത്ത് സ്ഥായിയായ വന്യമൃഗ പ്രതിരോധ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ ശക്തമായ സമരപരിപാടികള്‍ക്ക് തിരുനെല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് യോഗം പ്രഖ്യാപിച്ചു.
വി.എസ് ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എ എം നിശാന്ത്, കെ ജി രാമകൃഷ്ണന്‍, ഒ.പി ഹസന്‍, കെ ജി തിമ്മപ്പന്‍, ദിനേശ് കോട്ടിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍