ബൈക്ക് യാത്രികരുടെ മുകളിലേക്ക് മരം മറിഞ്ഞു വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മാനന്തവാടി: മാനന്തവാടി മൈസൂര്‍ റോഡില്‍ ഒണ്ടയങ്ങാടി ടൗണിനും, മേരി മാതാ കോളേജ് പരസരത്തിനുമിടയില്‍ റോഡിലേക്ക് മരം മറിഞ്ഞു വീണു. റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികരായ യുവാക്കളുടെ മുകളിലേക്കാണ് മരം മറിഞ്ഞു വീണത്. തിരുനെല്ലി അപ്പപ്പാറ സ്വദേശികളായ കൊട്ടമൂല കെ വി രോഹിത്ത് (24), എളംബിലാശ്ശേരി നിമല്‍ കൃഷ്ണ (23) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു സംഭവം. വാഹനമോടിച്ചിരുന്ന രോഹിത്ത് മര ശിഖരത്തിനിടയില്‍പ്പെടുകയും, നിമല്‍ ബൈക്കില്‍ നിന്നും തെറിച്ചു വീഴുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് കുറച്ച് നേരം മൈസൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും സംയുക്തമായി മരം മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
10 Things You Learned In Kindergarden That Will Help You Get Only Fans Pornstars Kayleigh Wanless Online