എന്‍.എസ്.കെ ഉമേഷ് ഐഎഎസ് മാനന്തവാടി സബ്ബ് കളക്ടര്‍

മാനന്തവാടി സബ്ബ് കളക്ടറായി 2015-17 ഐഎഎസ് ബാച്ചിലെ എന്‍.എസ്.കെ ഉമേഷ് ഐഎഎസിനെ നിയമിച്ച് ഉത്തരവിറങ്ങി. മുസ്സൂറി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ രണ്ട് വര്‍ഷ പരിശീലനത്തിനുശേഷമുള്ള ഇദ്ദേഹത്തിന്റെ നിയമനമാണിത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന ഇദ്ദേഹം മധുര സ്വദേശിയാണ്. ഇന്ത്യന്‍ ബാങ്ക് സീനിയര്‍ മാനേജറായിരുന്ന എന്‍കെഎസ് കേശവന്റേയും, സിണ്ടിക്കേറ്റ് ബാങ്ക് ക്ലര്‍ക്ക് ആര്‍ബി ഭാനുമതിയുടേയും മകനാണ്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഓങ്കാര്‍ ഏക സഹോദരനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍