ഗുണ്ടാ -സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പ്രത്യേക പരിശോധനയുമായി വയനാട് പോലീസ്;ഒളിവില്‍ കഴിയുകയായിരുന്ന 16 പേരെ പിടികൂടി.
കല്‍പ്പറ്റ: ഗുണ്ടാ -സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പ്രത്യേക പരിശോധനയുമായി ജില്ലാ പോലീസ്. ഓപ്പറേഷന് ആഗ് (AAAG -Augmented Action Against Anti -socials And Goondas) എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സ്ഥിരം കുറ്റവാളികള്‍, കാപ്പ ചുമത്തിയവര്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിങ്ങനെയുള്ളവരെ പിടികൂടി കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് വിവിധ കേസുകളില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 16 പേരെ പിടികൂടി.
സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യുന്നതോടൊപ്പം കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് ഓപ്പറേഷന് ആഗിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും ഇത്തരത്തില്‍ പോലീസിന്റെ കര്‍ശന പരിശോധനകളുണ്ടാവും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍