OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മീസില്‍സ്-റുബല്ല പ്രതിരോധയജ്ഞത്തിന് ഒക്ടോബര്‍ 03 ന് തുടക്കമാകും

  • Mananthavadi
27 Sep 2017

ജില്ലാതല ഉദ്ഘാടന പരിപാടി വൈത്തിരി ഗവ.എല്‍.പി.സ്‌കൂളില്‍ ; കുത്തിവെപ്പിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് ആരോഗ്യവകുപ്പ്

മീസില്‍സ്-റുബല്ല പ്രതിരോധയജ്ജത്തിന് ഒക്ടോബര്‍ 3ന് ജില്ലയില്‍ തുടക്കമാകും. പ്രതിരോധയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടി വൈത്തിരി ഗവ.എല്‍.പി.സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 3ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ എം.എല്‍.എ.സി.കെ.ശശിന്ദ്രന്‍ നിര്‍വഹിക്കും. ജില്ലയില്‍ 9 മാസം മുതല്‍ 15 വയസ്സ് വരെയുള്ള 1,97,142 കുട്ടികള്‍ക്ക് കുത്തിവെയ്പ് നല്‍കും. ഇതിനായി 1885 സെക്ഷനുകള്‍ ഒരുക്കുമെന്നും, അന്നേദിവസം പ്രസ്തുത വയസ്സിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ത്യയില്‍ പ്രതിവര്‍ഷം നാല്‍പതിനായിരത്തിലധികം കുട്ടികള്‍ അഞ്ചാംപനി (മീസില്‍സ്) ബാധിച്ച് മരിക്കുകയും നിരവധി കുട്ടികള്‍ക്ക് റൂബെല്ല  ബാധിച്ച് ജന്മവെകല്യം  സംഭവിക്കുന്നുണ്ട്. ഈ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച എം.ആര്‍ വാക്സിന്‍ ജില്ലയിലെ 9 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒക്ടോബര്‍ 03 മുതല്‍ നല്‍കിതുടങ്ങും.  അഞ്ചാം പനി കാരണം ന്യൂമോണിയ, വയറിളക്കം, ജീവന് ഭീഷണിയായേക്കാവുന്ന മറ്റു തകരാറുകള്‍ എന്നിവയും, ഗര്‍ഭകാലത്തുണ്ടാകുന്ന റുബെല്ലമൂലം കുഞ്ഞുങ്ങള്‍ക്ക് അന്ധത,ബധിരത,ബുദ്ധിമാന്ദ്യം,ഹൃദയ വൈകല്ല്യം, ജന്മനായുള്ള മറ്റ് വൈകല്ല്യങ്ങള്‍ എന്നിവയും ഉണ്ടാകുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റുബെല്ല ഗര്‍ഭിണികളില്‍ പ്രത്യേകിച്ച് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും വൈകല്ല്യത്തോടെ ജനിക്കുന്ന കുട്ടികള്‍ കുടുംബത്തിനെ മാനസികമായി തളര്‍ത്തുന്ന അവസ്ഥയ്ക്ക് വരെ കാരണമാകുന്നു. ഇത്തരം രോഗങ്ങള്‍ക്കെതിരെ കര്‍ശനപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഒക്ടോബര്‍ 03 മുതല്‍ പ്രതിരോധകുത്തിവെപ്പ് നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയില്‍ 9 മുതല്‍ 15 വയസ്സ് വരെയുള്ള 1,97,142 കുട്ടികള്‍ക്ക് കുത്തിവെയ്പ് നല്‍കും. ഇതിനായി 1885 സെക്ഷനുകള്‍ ഒരുക്കിയിട്ടുണ്ട്. 266 വാക്സിനേറ്റര്‍മാരെ പ്രത്യേക പരിശീലനം നല്‍കുകയും 262 സ്‌കൂളില്‍ പി.ടി.എ.യോഗം ചേരുകയും എല്ലാ സ്‌കൂളുകളിലും നോഡല്‍ ടീച്ചര്‍മാരെ നിയോഗിക്കുകയം ചെയ്തിട്ടുണ്ട്. കുത്തിവെയ്പ്പിന് എതിരെ ചില പ്രദേശങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്.് ഇവിടങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിണ്ടുന്ന് വയനാട് ഡി.എം.ഒ.യുടെ ചുമതല വഹിക്കുന്ന ഡോ.വി.ജിതേഷ്, മാസ് മിഡയ ഓഫിസര്‍ കെ. ഇബ്രാഹിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show