വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍.
കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍. മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടില്‍ എം.സുബൈര്‍ (31) നെയാണ് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ് എച്ച്ഒഎ. സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 04.05. 2024 ന് വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിലുള്ള വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍