OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജനകീയ പങ്കാളിത്തതോടെയുള്ള തടയണ നിര്‍മ്മാണം ഏപ്രില്‍ 16ന്

  • S.Batheri
14 Apr 2024

പുല്‍പ്പളളി: കബനി നദിയില്‍ ജനകീയ പങ്കാളിത്തതോടെയുള്ള തടയണ നിര്‍മ്മാണം ഏപ്രില്‍ 16ന് നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ പറഞ്ഞു. കബനി നദിയില്‍ നിന്നുള്ള ശുദ്ധജല പമ്പിങ് മുടങ്ങിയ സാഹചര്യത്തിലാണ് തടയണനിര്‍മ്മിക്കാന്‍ പുല്‍പ്പള്ളി മുളളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകള്‍ തീരുമാനിച്ചത്. പൊതുജന പങ്കാളിത്തത്തോടെയുള്ള തടയണ നിര്‍മാണം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്കാരംഭിക്കും. കബനിയിലെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ബാണാസുരസാഗറില്‍ നിന്നോ, കാരാപ്പുഴയില്‍ നിന്നോ കുടിവെള്ള ആവശ്യത്തിനുള്ള വെള്ളം കബനിയിലേക്ക് പമ്പു ചെയ്യാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഈ ജലം പാഴാകാതെ ഉപയോഗപ്പെടുത്താനാണ് കബനിയില്‍ തടയണ നിര്‍മിക്കുന്നത്.തടയണ നിര്‍മ്മിച്ച ശേഷം ജീല്ലാഭരണകുടം തുടര്‍നടപടികള്‍ സ്വീകരിക്കും.ബീച്ചനഹള്ളി ഡാമില്‍ നിന്ന് കൂടുതല്‍ ജലം തുറന്ന് കൊടുത്തതോടെ കബനി നദിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നിരുന്നു. ഇതോടെ കബനി കുടിവെള്ള പദ്ധതിയുടെ പമ്പിങ് മുടങ്ങി തുടര്‍ന്നാണ് ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപ്പഞ്ചായത്ത് തടയണ നിര്‍മിക്കുന്നതിന് തീരുമാനിച്ചത്.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show