വാഹനാപകടം: മൂന്ന് പേര്‍ മരിച്ചു
വൈത്തിരി: വൈത്തിരി തളിപ്പുഴയ്ക്ക് സമീപം കെഎസ്ആര്‍ടിസിബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, ഇവരുടെ മക്കളായ ആബിദ്, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ആമിനയുടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലും, മക്കളുടെ മൃതദേഹങ്ങള്‍ കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രിയിലുമാണുള്ളത്. ആമിനയുടെ ഭര്‍ത്താവ് ഉമ്മറടക്കമുള്ള പരിക്കേറ്റവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍