തെരുവ് നായയുടെ ആക്രമണം തുടരുന്നു: പനിക്ക് മരുന്ന് വാങ്ങാന്‍ പോയ രോഗിയെ തെരുവ് പട്ടി ആക്രമിച്ചു; കാലിന് കടിയേറ്റയാള്‍ ചികിത്സയില്‍
മാനന്തവാടി: മാനന്തവാടി - കോഴിക്കോട് റോഡില്‍ എല്‍ എഫ് സ്‌കൂളിന് എതിര്‍വശത്തായുള്ള തെരുവ് നായയുടെ ആക്രമണം തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ നാല് പേരെ ആക്രമിച്ച തെരുവ് നായ വൈകീട്ട് പനിക്ക് മരുന്ന് വാങ്ങാനായി ഡോക്ടറുടെ അടുത്തേക്ക് പോകുകയായിരുന്ന കാല്‍നടയാത്രികനെ കടിച്ചു. പെരുവക അറക്കപറമ്പില്‍ എ.കെ ശശിയുടെ കാല്‍പാദമാണ് കടിച്ചുകീറിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഒരു പെണ്‍പട്ടിയാണ് കാല്‍നടയാത്രികരുടെ നേരെ പാഞ്ഞടുക്കുന്നത്. ഈ പട്ടിയുടെ കുട്ടി വാഹനമിടിച്ച് ചത്തിരുന്നതായും അതിനെ തുടര്‍ന്നാണ് ഇത് അക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. കൂടാതെ ഈ മേഖലയില്‍ വേറെയും പട്ടികള്‍ ഉള്ളതായും സ്‌കൂള്‍ പരിസരമായതിനാല്‍ പലപ്പോഴും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് നായ ശല്യം ഭീഷണിയാകുന്നതായും നാട്ടുകാര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍