കുവൈറ്റ് വയനാട് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി

കുവൈറ്റ്: കുവൈറ്റ് വയനാട് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം അബ്ബാസിയ ആര്‍ട്ട് സര്‍ക്കിള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.പ്രസിഡന്റ് ബ്ലെസ്സണ്‍ സാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജിജില്‍ മാത്യു വാര്‍ഷിക പ്രവൃത്തികളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ട്രഷറര്‍ അജേഷ് സെബാസ്റ്റ്യന്‍ വാര്‍ഷിക വരവ് ചിലവ് കണക്കുകളുടെ അവതരണവും സംഘടനയുടെ ചാരിറ്റി വിഭാഗം കണ്‍വീനര്‍ മിനി കൃഷ്ണ ചാരിറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രക്ഷാധികാരി ബാബുജി ബത്തേരിയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംഘടനയുടെ 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ql0w0c
gb5pxw
1eyxeu