OPEN NEWSER

Friday 17. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാജ സിംകാര്‍ഡ് വിതരണം :മൂന്ന് പേര്‍ക്കെതിരെ കേസ്

  • Mananthavadi
02 Sep 2017

മാനന്തവാടി: സിം കാര്‍ഡ് എടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ സിംകാര്‍ഡുകളെടുത്ത്  വിതരണം ചെയ്ത സംഘത്തിലെ മൂന്ന് പേര്‍ക്കെതിരെ മാനന്തവാടി പോലീസ് കേസ്സെടുത്തു. എരുമത്തെരുവിലെ വാട്‌സ്ആപ്പ് മൊബൈല്‍ ഷോപ്പ് ഉടമക്കും ജീവനകാര്‍ക്കും എതിരെയാണ് കേസ്സെടുത്തത്.മാനന്തവാടി സ്വദേശിയായ അധ്യാപകന്‍ നല്‍കിയ പരാതിയില്‍ മാനന്തവാടി പിലക്കാവ് സ്വദേശികളായ അസ്ലം ,ഷമീര്‍, സജിത്ത് എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 417,420 വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസമാണ് എഫ്.ഐ.ആര്‍.പോലീസ് തയ്യാറാക്കിയത്.കടയില്‍ സിം കാര്‍ഡ് എടുക്കാനെത്തുന്നവരുടെ വിരലടയാളം ഒന്നിലധികം തവണ രേഖപ്പെടുത്തി ഒരു സിം കാര്‍ഡ് ഉപഭോക്താവിന് നല്‍കിയ ശേഷം ഇതേ ആളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിംകാര്‍ഡ് മറ്റ് പലര്‍ക്കും നല്‍കി ദുരുപയോഗം ചെയ്യുകയാണ് പതിവ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ ഇത്തരം സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ്  പൊലീസ് കരുതുന്നത്. 

നിരവധി പേരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പലര്‍ക്കായി സിം കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുള്ളതായാണ് വിവരം. ഓണ്‍ലൈന്‍ വഴി ജിയോ സിം റീചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ പേരില്‍ വ്യത്യസ്ത നമ്പറുകളിലായി വേറെയും സിം കാര്‍ഡ് ഉ ണ്ടന്ന് ശ്രദ്ധയില്‍പ്പെട്ടതെന്ന് അധ്യാപകന്‍ പറഞ്ഞു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ നമ്പറുകളില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന് ബോധ്യപ്പെട്ടു. സംശയം തോന്നിയത് കൊണ്ടാണ് പരാതി നല്‍കിയതെന്നും ഇദ്ദേഹം പറഞു 

       പ്രതികളില്‍ രണ്ട് പേര്‍ മറ്റ് കേസുകളിലും ഉള്‍പ്പെട്ടവരാണ്. ജോമോന്റെ സുവിശേഷം എന്ന സിനിമ ഡൗണ്‍ ചെയ്തതിന് ഒരാള്‍ക്കെതിരെയും കടയില്‍ നിന്ന് പണം അപഹരിച്ചതിന് മറ്റൊരാള്‍ക്കെതിരെയും നേരത്തെ പരാതികള്‍ ഉണ്ടായിരുന്നു.

എന്നാല്‍ പ്രതികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.നിരവധി പേര്‍ ഇവര്‍ക്ക് എതിരെ പരാതിയുമായി മാനന്തവാടി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. പ്രതികളെ  പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ ഇതു പോലെ എത്ര സിം കാര്‍ഡുകള്‍ എടുത്തുവെന്നും കണ്ടെത്താന്‍ കഴിയുവെന്ന് പോലിസ് പറയുന്നു.ഇത് അധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് പോലിസ് പറയുന്നു

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വധശ്രമം അടക്കം എട്ടോളം കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍
  • പാലുത്പാദനക്ഷമതയില്‍ കേരളം മുന്‍പന്തിയില്‍: മന്ത്രി ജെ.ചിഞ്ചു റാണി; കര്‍ഷകക്ഷേമത്തിനായി പുല്‍പ്പള്ളിയില്‍ നടപ്പാക്കിയ നൂതന പദ്ധതികള്‍ക്ക് പ്രശംസ
  • ആരോഗ്യ മേഖലയില്‍ വയനാട് ജില്ല നേട്ടങ്ങളുടെ നെറുകയില്‍: മന്ത്രി ഒ.ആര്‍ കേളു
  • സംസ്ഥാനത്ത് സമഗ്ര ക്ഷീര സര്‍വ്വെ നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
  • വയനാട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനോത്സവം നാളെ; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
  • കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത മിന്നലിനും സാധ്യത; അഞ്ചു ദിവസം ജാഗ്രത
  • ഉദ്ഘാടനം ചെയ്യാനിരുന്ന അയണ്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് കാട്ടാന തകര്‍ത്തു
  • പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് കര്‍ഷക സംഗമം നാളെ
  • വയനാട് ജില്ലാ ക്ഷീര സംഗമം നാളെ; മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
  • കാണാതായ മധ്യവയസ്‌കനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show