സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രികന്‍ മരിച്ചു

വെള്ളമുണ്ട: സ്‌കൂട്ടറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നടയാത്രികനായ വയോധികന്‍ മരിച്ചു. വെളളമുണ്ട പഴഞ്ചന ആലാന്‍ മൊയ്തു (82) ആണ് മരിച്ചത്. ഡിസംബര്‍ ഒന്നിന് വെള്ളമുണ്ട എട്ടാംമൈലില്‍ വെച്ചായിരുന്നു അപകടം. വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റോഡിലെ മുറുക്കാന്‍കട പൂട്ടി എട്ടാംമൈലിലുള്ള മകന്‍ റിയാസിന്റെ
വീട്ടിലേക്കു പോകുന്നതിനിടെ വെള്ളമുണ്ടയില്‍നിന്ന് മാനന്തവാടി ഭാഗത്തേക്കു പോവുകയായിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയിലും കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഇന്ന് വൈകീട്ട് മൂന്നോടെയാണ് മരിച്ചത്. ഭാര്യ: പരേതയായ ആയിഷ. മറ്റു മക്കള്‍: ഷംസുദ്ദീന്‍, ഷാക്കിര്‍, ഫാത്തിമ. മരുമക്കള്‍: റിയാസ് ബാരിക്കല്‍ (പള്ളിക്കല്‍), ഹാജറ, സീനത്ത്. ഖബറടക്കം നാളെ (ഡിസംബര്‍ 12) ഉച്ചയ്ക്കു ശേഷം പഴഞ്ചന ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍