കെഎസ്ആര്‍ടിസി ബസ് തട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്; ബസ് നിര്‍ത്താതെ പോയതായി ആരോപിച്ച് ഡ്രൈവര്‍ക്ക് മര്‍ദനം

പനമരം: പനമരം കൈതക്കല്‍ ഡിപ്പോയ്ക്ക് സമീപം വെച്ച് കെഎസ്ആര്‍ടിസി ബസ് തട്ടി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കണിയാമ്പറ്റ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പനമരം പരക്കുനി വലിയവീട്ടില്‍ മുഹമ്മദ് യാസിന്‍ (17) നാണ് പരിക്കേറ്റത്. കുട്ടിയെ പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തട്ടിയ ബസ് നിര്‍ത്താതെ പോയതായി ആരോപിച്ച് നാട്ടുകാര്‍ കാപ്പുഞ്ചാലില്‍ വെച്ച് ബസ് തടഞ്ഞു. കുട്ടിയെ ബസ് തട്ടിയകാര്യം താന്‍ അറിഞ്ഞില്ലായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. കാറിലെത്തിയ കുറച്ച് പേര്‍ തന്നെ മര്‍ദിച്ചതായും ഡ്രൈവര്‍ വിനോദ് കുമാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍