ജനനായകന് വിടചൊല്ലി വയനാട് ഡി.സി.സി; സര്‍വ്വമത പ്രാര്‍ത്ഥനാ യോഗം നടത്തി
കല്‍പ്പറ്റ: സ്‌നേഹം കൊണ്ടും, പ്രവൃത്തി കൊണ്ടും ജനനായകത്വം ചാര്‍ത്തിയെടുത്ത കേരളത്തിലെ സ്‌നേഹ സമ്പന്നനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് വയനാട് ഡിസിസി നേതൃത്വം പ്രസ്താവിച്ചു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ പതിനായിരക്കണക്കിന് പാവങ്ങളുടെ ഹൃദയത്തില്‍ കുടിയേറിയ ഉമ്മന്‍ ചാണ്ടിയുടെ കീര്‍ത്തി രാജ്യാന്തരങ്ങളിലും എത്തിയത് അര്‍ഹതപ്പെട്ട അംഗീകാരമായേ കാണാന്‍ കഴിയുകയുള്ളൂ. തുടര്‍ച്ചയായ 53 വര്‍ഷക്കാലം പുതുപ്പള്ളി മണ്ഡലത്തെ മാത്രം കേന്ദ്രീകരിക്കുക എന്ന അത്ഭുതകരമായ ചാതുര്യം കാണിച്ച ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹമെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്റെ നിര്‍ദ്ദേശ പ്രകാരം വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി. ഓഫീസില്‍ വെച്ച് സര്‍വ്വമത പ്രാര്‍ത്ഥനാ യോഗം നടത്തി. ഫാ. അബ്രഹാം മാത്യു എടേക്കാട്ട് നേതൃത്വം നല്‍കി.
പ്രാര്‍ത്ഥനാ യോഗത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍