അങ്കണവാടി വര്‍ക്കറുടെ ആത്മഹത്യ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു)
കല്‍പ്പറ്റ: മേപ്പാടി അട്ടമലയില്‍ അങ്കണവാടി വര്‍ക്കര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ അങ്കണവാടി പൂട്ടിപ്പോയ വാര്‍ഡ് മെമ്പറുടെ നടപടി അപലപനീയമാണ്. അങ്കണവാടി അടയ്ക്കാന്‍ മെമ്പര്‍ക്ക് അധികാരമില്ല. ജീവനക്കാരുടെ സസ്‌പെന്‍ഷന് മുമ്പ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. ദിവസങ്ങളായി ജീവനക്കാര്‍ക്കിടയിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍