OPEN NEWSER

Sunday 01. Oct 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അക്ഷര മുറ്റങ്ങള്‍ നിറഞ്ഞു വര്‍ണ്ണാഭമായി പ്രവേശനോത്സവം

  • S.Batheri
01 Jun 2023

 

അമ്പലവയല്‍: കളിചിരികളും വര്‍ണ്ണ ബലൂണുകളും പൂക്കളുമായി അക്ഷര മുറ്റങ്ങള്‍ നിറഞ്ഞു. പ്രവേശനോത്സവത്തിലെ ആദ്യദിനം ആഘോഷമാക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ വര്‍ണ്ണത്തോരണങ്ങളുമായി അണിഞ്ഞൊരുങ്ങിയിരുന്നു. മധുരമിഠായികളും വാദ്യമേളങ്ങളുമായി വേറിട്ട രീതിയിലായിരുന്നു വിദ്യാലയങ്ങളിലെ ആദ്യദിനം. പുതിയ കെട്ടിടങ്ങളും വര്‍ണ്ണകൂടാരങ്ങളുമായി മുഖം മിനുക്കിയ പൊതുവിദ്യാലയങ്ങള്‍ നൂറ് കണക്കിന് പുതിയ കുട്ടികളെയും വിദ്യാലയത്തിലേക്ക് വരവേറ്റു. മിന്നാമിനുങ്ങിനെയല്ല.. സൂര്യനെയും പിടിക്കാം എന്ന ഈരടികളുമായുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്വാഗത ഗാനം ആലപിച്ചാണ് ഇത്തവണ പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമായത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേര്‍ന്നതോടെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി.  

നവാഗതരെ സ്വീകരിക്കാന്‍ ജില്ലാ, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലവയല്‍ ജി.വി.എച്ച്.എസ്.സ്‌കൂളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിജയശതമാനം വര്‍ദ്ധിച്ചു വരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും രക്ഷിതാക്കളും അധ്യാപകരായി മാറണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യോഗ പരിശീലനം നല്‍കുന്ന ആയുര്‍ യോഗ പദ്ധതി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു. കുട്ടികള്‍ക്കുള്ള പഠന കിറ്റ് വിതരണോദ്ഘാടനം അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്തും സ്‌കൂള്‍ കൊടിമരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂരും നിര്‍വ്വഹിച്ചു. സ്‌കൂളിലെ പ്രസംഗ പീഠത്തിന്റെ സമര്‍പ്പണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീറും വാട്ടര്‍ പ്യൂരിഫയറിന്റെ സമര്‍പ്പണം ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ഒ സജിയും നിര്‍വഹിച്ചു. പ്ലാറ്റിനം ജൂബിലി കലണ്ടര്‍ പ്രകാശനം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ജെസ്സി ജോര്‍ജ് നിര്‍വഹിച്ചു. രാജ്യപുരസ്‌ക്കാര്‍ ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു. ജില്ലയില്‍ ഒമ്പതിനായിരത്തിലധികം കുട്ടികളാണ് പുതിയതായി സ്‌കൂളില്‍ പ്രവേശനം നേടിയത്.

 

പഞ്ചായത്തംഗം എന്‍.സി കൃഷ്ണകുമാര്‍, എസ്.എസ്.കെ ഡി.പി.സി വി. അനില്‍കുമാര്‍, മിഷന്‍ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, അക്കൗണ്ട് ഓഫീസര്‍ എ.ഒ രജിത, പി.ടി.എ പ്രസിഡണ്ട് എ.രഘു, എസ്.എം.സി ചെയര്‍മാന്‍ അനില്‍ പ്രമോദ്, പ്രിന്‍സിപ്പാള്‍ പി.ജി സുഷമ, വി.എച്ച്.എസ്.സി പ്രിന്‍സിപ്പള്‍ സി.വി നാസര്‍, പി.ടി.എ വൈസ് പ്രസിഡണ്ട് ഇ.കെ ജോണി, മദര്‍ പി.ടി.എ പ്രസിഡണ്ട് റീന വിജു, പ്രധാനധ്യാപകന്‍ കെ.കെ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി ഉപജില്ലാ പ്രവേശനോത്സവം  കല്ലോടി എസ്.ജെ.യു.പി സ്‌കൂളിലും വൈത്തിരിയില്‍  വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളിലും, ബത്തേരിയില്‍ കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലും നടന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലോഡ്ജ് ജീവനക്കാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം; രണ്ടാമനും കസ്റ്റഡിയില്‍
  • ലോഡ്ജ് ജീവനക്കാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം; പ്രതി കസ്റ്റഡിയില്‍
  • കൊലപാതക കേസിലെ  പ്രതിയെ വെറുതെ വിട്ടു
  • ലോഡ്ജ് ജീവനക്കാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം; കര്‍ശന നടപടി വേണമെന്നാവശ്യം ശക്തം
  • ഖരമാലിന്യ സംസ്‌കരണം സ്വച്ഛ് ഭാരത് മിഷന്‍ 39 കോടി രൂപ അനുവദിച്ചു
  • 2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും
  • സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം:   ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്
  • എ.ഐ ടെക്‌നോളജി: വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയെ വയനാട് സൈബര്‍ പോലീസ് വലയിലാക്കി; ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരന്‍ സൈബര്‍ പോലീസിന
  • എക്‌സൈസ് വാഹനത്തിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം; ജീപ്പിന്റെ മുന്‍ഭാഗം തകര്‍ത്തു; ആര്‍ക്കും പരിക്കില്ല
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show