വള്ളിയൂര്‍ക്കാവ് കമ്മന പാലം പ്രവൃത്തി;ആദ്യഘട്ട ടോപ്പോഗ്രാഫിക് സര്‍വ്വേ പൂര്‍ത്തിയായി.

മാനന്തവാടി: വള്ളിയൂര്‍ക്കാവ് കമ്മനപാലം പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട ടോപ്പോഗ്രാഫിക് സര്‍വ്വേ പൂര്‍ത്തിയായി. പദ്ധതി ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ പാലം കൂടിയാണിത് 14.96 കോടി രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. രണ്ട് വര്‍ഷ കാലാവധിയിലാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുക. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 256 മീറ്റര്‍ നീളവും, 11 വീതിയിലുമാണ് പാലം നിര്‍മ്മാണം നടത്തുക. പൈല്‍ ഫൗണ്ടേഷനോടുകൂടിയ 13 തൂണുകളും ഉണ്ടാകും
വര്‍ഷങ്ങളായി അവഗണനയിലായിരുന്നു ഈ പ്രദേശം എന്നാല്‍ 2019-20 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റി ലാ ണ് തുക അനുവദിച്ചത് ഇന്‍വെസ്റ്റിഗേഷന്‍, ഡിസൈന്‍,എസ്റ്റിമേറ്റ് എന്നീ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭരണാനുമതി ലഭിക്കുകയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൈസൈറ്റി പ്രവൃത്തി ഏറ്റെടുക്കുയുമായിരുന്നു. വള്ളിയൂര്‍ക്കാവ് കമ്മനപാലം പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമാകും.വര്‍ഷങ്ങള്‍ക്ക്മുമ്പ് വള്ളിയൂര്‍ക്കാവ് നിന്നും കമ്മനപ്രദേശത്തേക്ക് നിര്‍മ്മിച്ച വളരെ വീതിക്കുറഞ്ഞ പാലമാണ് നിലവിലുള്ളത്. ഒരു ചെറിയ വാഹനത്തിന് കഷ്ടിച്ച് മാത്രമേ ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയൂ. പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകടഭീഷണിയിലുമാണ്.മഴക്കാലമാകുന്നതോടെ പലപ്പോഴും ഈ പാലം വെള്ളത്തിനടിയിലുമാകും. ഇതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും. പാലം യാഥാര്‍ത്യമാകുന്ന തൊടെ ഒരു പ്രദേശത്തിന്റെ ചിരകാല സ്വപനമാണ് പൂവണിയുക


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍