കൊലപാതക കാരണം സാമ്പത്തിക ഇടപാടുകള്‍?

സഹോദരനെന്ന പേരില്‍ കൂടെ താമസിപ്പിച്ച് പോന്നിരുന്ന യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം വീട്ടുടമസ്ഥ വാങ്ങുകയും പിന്നീട് പ്രസ്തുത പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംശയിക്കുന്നതായി പോലീസ്. കൊലനടത്താന്‍ വേലക്കാരിക്ക് ക്വട്ടേഷന്‍ നല്‍കിയതായും സൂചന- കൊലപാതകത്തിന്റെ ദൂരൂഹത ഒഴിയാതെ കൊയിലേരി ഉര്‍പ്പിളളി ഗ്രാമം.തിരുവനന്തപുരം സ്വദേശീയായ യുവാവ് കുടുംബ സ്വത്ത് വിറ്റ് കിട്ടിയ ഭീമമായ തുകയുമായാണ് പയ്യമ്പള്ളിയിലെ ഭര്‍തൃമതിയായ യുവതിയൊടൊപ്പം താമസമാരംഭിച്ചത്. പ്രദേശവാസികളോട് യുവാവ് തന്റെ സഹോദരനാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന തുകയുടെ നല്ലൊരു പങ്ക് യുവതി കൈപ്പറ്റിയിരുന്നതായി യുവാവിന്റെ ബന്ധുക്കള്‍ ആദ്യഘട്ടത്തില്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടതാണ് സലിലിന്റ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പറയപ്പെടുന്നത്. കൊല നടത്താന്‍ വേലക്കാരിയായ അമ്മുവിനെ ചുമതലപ്പെടുത്തുകയും ലക്ഷങ്ങള്‍ ഇതിനായി വാഗ്ദാഗം ചെയ്തതായും സൂചനയുണ്ട്. പിന്നീട് കൊലപാതക ദിവസം യുവതി തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു. 2016 സെപ്തംബര്‍ 23ന് സുലിലിനെ അമ്മുവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അമ്മുവിന്റെ വീട്ടില്‍ വെച്ച് പ്ലാന്‍ചെയ്ത പ്രകാരം ജയന്‍ പുഴയരികിലുള്ള വഴിയില്‍വെച്ച് സുലിലിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലുകയും കാവലന്റെ സഹായത്തോടെ പുഴയിലേക്ക് വലിച്ചഴിച്ചിടുകയുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍. മൂന്ന് പേരെയും കൊയിലേരി ഊര്‍പ്പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിതിന്റെ അടിസ്ഥാനത്തില്‍ കൊല്ലാനുപയോഗിച്ച കമ്പി അമ്മുവിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. കൂടാതെ സുലിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സ്ഥലവും, പിന്നീട് പുഴയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ വഴിയും മറ്റും പ്രതികള്‍ പോലീസിന് കൃത്യമായി വിവരിച്ച് നല്‍കുകയും ചെയ്തു. എന്തായാലും യഥാര്‍ത്ഥ ചിത്രം പുറത്ത് വരാന്‍ വീട്ടുടമസ്ഥയായ യുവതിയുടെ ചോദ്യം ചെയ്യല്‍കൂടി കഴിയണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍